ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ മാത്യൂസ് ജെ നെടുമ്പാറയാണ് പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തത്. ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ കോടതി ഹര്‍ജിക്കാരന്റെ വാദങ്ങള്‍ പരിഗണിച്ചില്ലെന്നും നിയമപരമായി പദ്ധതി അംഗീകരിക്കേണ്ടതാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. കള്ളപ്പണം തടയുന്നതിനായാണ് പാര്‍ലമെന്റ് ധനകാര്യ നിയമത്തിലെ ഭേദഗതിയിലൂടെ പദ്ധതിക്ക് തുടക്കമിട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു.
ഫെബ്രുവരി 15നാണ് മോഡി സര്‍ക്കാരിന്റെ ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയത്. 2018 ലെ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധവും പൗരന്റെ അറിയാനുള്ള അവകാശം ഹനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പദ്ധതി റദ്ദാക്കിയിരുന്നു.
English Summary: Electoral Bond: Revision Petition in Supreme Court
You may also like this video