Site iconSite icon Janayugom Online

ഇലക്ടറല്‍ ബോണ്ട്: സുപ്രീം കോടതി വാദം കേള്‍ക്കും

ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭേദഗതി ചെയ്തതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. വിഷയം ഉചിതമായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അനൂപ് ചൗഹാനാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സര്‍ക്കാരിന്റെ നടപടി പൂര്‍ണമായും നിയമവിരുദ്ധമാണെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷങ്ങളിലെ ബോണ്ട് വില്പനയ്ക്ക് 15 ദിവസം അധികം അനുവദിച്ചു കൊണ്ടാണ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ഇതിനു പിന്നാലെ ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ടറൽ ബോണ്ടുകൾ വിൽക്കുന്നതിനുള്ള ഒരു പുതിയ ജാലകം സര്‍ക്കാര്‍ തുറന്നിരുന്നു. 

Eng­lish Summary:Electoral bond: Supreme Court to hear
You may also like this video

Exit mobile version