ഇലക്ട്രൽ ബോണ്ടിലെ സുപ്രീം കോടതി വിധിയെ പ്രഥമ ദൃഷ്ട്യാ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം. വിധിസംബന്ധിച്ച ഉള്ളടക്കത്തിലെ കുത്തും കോമയേയും കുറിച്ച് അറിയില്ല. ഇലക്ടൽ ബോണ്ട് വഴി 90 ശതമാനം പണവും പോയത് എവിടേക്ക് എന്ന് എല്ലാവർക്കും അറിയാം. പണം പോയത് ബിജെപിയിലേക്കുതന്നെയാണ്.
സപ്ലെക്കോ പൂട്ടിപ്പോവാതിരിക്കാനാണ് വില കൂട്ടിയെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. അത് ജനങ്ങൾ മനസിലാക്കുമെന്നാണ് പ്രതീക്ഷ. ഇത് ഇഷ്ടത്തോടെയല്ല ചെയ്തത്. സപ്ലൈക്കോ മരിക്കരുത്, അതിനാണ് ഈ നടപടി. സർക്കാറിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ട്. ബജറ്റിൽ കഴിയുന്ന തുക മാറ്റിവച്ചിട്ടുണ്ട്. വിലക്കയറ്റത്തിന് സർക്കാറിനും പാർട്ടിക്കും അശേഷം താൽപര്യമില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
English Summary:Electoral Bond; Supreme Court verdict prima facie welcome: Binoy Vishwam
You may also like this video