ബിഹാറിലെ വിവാദമായ വോട്ടര്‍പട്ടിക സൂക്ഷ്മപരിശോധനയ്ക്കെതിരെ ഇന്ത്യാ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ആശങ്കകള്‍ അറിയിച്ചു.
കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐ(എം), സിപിഐ, സിപിഐ(എംഎല്‍) ലിബറേഷന്‍, എന്‍സിപി (എസ്‌പി), സമാജ്‍വാദി പാര്‍ട്ടി ഉള്‍പ്പെടെ 11 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ ശേഷിക്കെ വോട്ടര്‍ പട്ടികയില്‍ സൂക്ഷ്മപരിശോധന നടത്തുന്നത് സംശയാസ്പദമാണെന്നും വോട്ടര്‍മാരെ ഒഴിവാക്കുന്നതിനുവേണ്ടിയാണെന്നും കമ്മിഷനെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസില്‍ അതത് പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന പുതിയ നിര്‍ദേശത്തിനെതിരെയും പ്രതിഷേധം അറിയിച്ചതായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
ബിഹാറിലെ വോട്ടര്‍പട്ടിക: ആശങ്കയറിയിച്ച് ഇന്ത്യാ സഖ്യം

