കെഎസ്ഇബി സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ വൈദ്യുതിസംബന്ധമായ സേവനങ്ങള്‍ ഉപഭോക്താക്കളുടെ വാതില്‍പ്പടിയിലെത്തും. 1912 എന്ന നാലക്ക ടോൾഫ്രീ നമ്പറിലേക്ക് ഒറ്റ ഫോൺ കോള്‍ മതി. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ്/ കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി മീറ്റർ/ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾക്കായി ഒരൊറ്റ ഫോൺ കോൾ മതിയാവും.
1912 എന്ന കസ്റ്റമർകെയർ നമ്പരിലേക്കാണ് വിളിക്കേണ്ടത്. കോൾ കണക്റ്റാവുമ്പോൾ വീണ്ടും 19 ഡയൽ ചെയ്ത് കസ്റ്റമർകെയർ എക്സിക്യുട്ടീവുമായി സംസാരിച്ച് രജിസ്റ്റർ ചെയ്യാം. അപേക്ഷ അപ്പോൾത്തന്നെ കമ്പ്യൂട്ടർ സംവിധാനം വഴി അതത് സെക്ഷൻ ഓഫീസിലേക്ക് കൈമാറും. സെക്ഷൻ ഓഫീസിൽ നിന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഉപഭോക്താവിന് സൗകര്യമുള്ള സമയത്ത് ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് വേണ്ട നടപടി സ്വീകരിക്കും.
English Summary: Electrical services are now on the doorstep
You may like this video also