വൈദ്യുതി സര്‍ചാര്‍ജ് ഇനത്തില്‍ എത്ര തുക ലഭിക്കുന്നുവെന്ന് മാസം തോറും കെഎസ്ഇബി പ്രസിദ്ധീകരിക്കണമെന്ന് റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശം. വൈദ്യുതി വാങ്ങുന്ന വകയിലും വിതരണത്തിലും ഉണ്ടാകുന്ന അധിക ബാധ്യത ഉപഭോക്താവില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചതിന് ശേഷം നടന്ന പൊതുതെളിവെടുപ്പിലാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അധിക തുക ഈടാക്കണമെന്ന ബോര്‍ഡിന്റെ ആവശ്യത്തില്‍ ഇന്നലെ റെഗുലേറ്ററി കമ്മിഷന്‍ ഓണ്‍ലൈനായി പൊതുതെളിവടുപ്പ് സംഘടിപ്പിച്ചിരുന്നു. പുതിയ സര്‍ചാര്‍ജ് ജൂണ്‍ മുതലേ പരിഗണിക്കൂ. ഹര്‍ജിയില്‍ കമ്മിഷന്‍ കൂടുതല്‍ രേഖകളും ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Electricity surcharge should be published
You may also like this video

