25 January 2026, Sunday

വൈദ്യുതി സര്‍ചാര്‍ജ് പ്രസിദ്ധീകരിക്കണം

Janayugom Webdesk
തിരുവനന്തപുരം
April 13, 2023 8:26 am

വൈദ്യുതി സര്‍ചാര്‍ജ് ഇനത്തില്‍ എത്ര തുക ലഭിക്കുന്നുവെന്ന് മാസം തോറും കെഎസ്ഇബി പ്രസിദ്ധീകരിക്കണമെന്ന് റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശം. വൈദ്യുതി വാങ്ങുന്ന വകയിലും വിതരണത്തിലും ഉണ്ടാകുന്ന അധിക ബാധ്യത ഉപഭോക്താവില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചതിന് ശേഷം നടന്ന പൊതുതെളിവെടുപ്പിലാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അധിക തുക ഈടാക്കണമെന്ന ബോര്‍ഡിന്റെ ആവശ്യത്തില്‍ ഇന്നലെ റെഗുലേറ്ററി കമ്മിഷന്‍ ഓണ്‍ലൈനായി പൊതുതെളിവടുപ്പ് സംഘടിപ്പിച്ചിരുന്നു. പുതിയ സര്‍ചാര്‍ജ് ജൂണ്‍ മുതലേ പരിഗണിക്കൂ. ഹര്‍ജിയില്‍ കമ്മിഷന്‍ കൂടുതല്‍ രേഖകളും ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Elec­tric­i­ty sur­charge should be published
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.