Site iconSite icon Janayugom Online

അണക്കരമെട്ടില്‍ ആന ശല്യം രൂക്ഷമാകുന്നു

അണക്കരമെട്ടില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി കൃഷിനാശം വരുത്തിയ ആനകളെ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും, ശബ്ദമുണ്ടാക്കിയും നാട്ടുകാര്‍ ഓടിച്ചു. ഇന്നലെ രാത്രി 11 ഓടെ കാമരാജിന്റെ പുരയിടത്തില്‍ ഇറങ്ങി വാഴകള്‍ ഒടിച്ച് തിന്നു ശബ്ദം കേട്ട് ഇറങ്ങിയ ആളുകള്‍ പടക്കം പൊട്ടിച്ച് ആനകളെ ഓടിക്കുകയായിരുന്നു. സ്വല്പം മാറി നില്‍ക്കുന്ന ആന മഴ തുടങ്ങുന്നതോടെ വീണ്ടും കൃഷിയിടങ്ങളില്‍ എത്തുന്നു. കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായി ആനകള്‍ കൂട്ടത്തോടെ എത്തിയതോടെ ദുരതത്തിലായിരിക്കുകയാണ് നാട്ടുകാര്‍. ആന വരുന്നതും പേടിച്ച് ആളുകള്‍ വീടുകളില്‍ നിന്നും രാത്രിയില്‍ പുറത്ത് ഇറങ്ങാതെ പേടിച്ച് ഉറങ്ങാതിരിക്കുകയാണ് പ്രദേശവാസികള്‍. 

തമിഴ്‌നാട്ടിലെ വനമേഖലയില്‍ നിന്നും രാത്രികാലങ്ങളില്‍ അതിര്‍ത്തി കടന്ന് എത്തുന്ന ആനകള്‍ ആളുകള്‍ നട്ടുപിടിപ്പിച്ച വാഴ, ചക്ക,എന്നിവ തിന്നുകയും ഏലം അടക്കമുള്ള കൃഷിദേഹണ്ഡങ്ങള്‍ ചവിട്ടി നശിപ്പിക്കുകയും ചെയ്ത് മടങ്ങുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴോഴം പ്രദേശവാസികളുടെ ഏക്കറുകണക്കിന് കൃഷികളാണ് കൂട്ടമായി എത്തിയ ആനകള്‍ നശിപ്പിച്ചത്. രാത്രികാലങ്ങളില്‍ മഞ്ഞ് ഏറെയുള്ളതിനാല്‍ ആനകള്‍ നില്‍ക്കുന്നത് പെട്ടെന്ന് ആളുകള്‍ക്ക് തിരിച്ചറിയുവാന്‍ കഴിയാതെ വരുന്നു. 

ആനകള്‍ അതിര്‍ത്തി കടന്ന് വരുന്നത് തടയുവാന്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കുകയും അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയുമാണ്. ഇതിനിടിയിലാണ് ആനകളുടെ കടന്ന് കയറ്റം. ഫെന്‍സിംഗ് സ്ഥാപിക്കുവാന്‍ നാട്ടിയ ഇതാനും പൈപ്പുകള്‍ ആനകള്‍ നശിപ്പിക്കുകയും ചെയത്ു. സോളാര്‍ ഫെന്‍സിംഗിന്റെ പണി പൂര്‍ത്തികരിക്കുകയും, മേഖലയിലെ വഴിയോരങ്ങളില്‍ തെരുവ് വിളക്കുകള്‍ കൂടുതല്‍ സ്ഥാപിച്ചാല്‍ ആനയുടെ ശല്യം ഒരുപരിധിവരെ നിയന്ത്രിക്കുന്നതിന് സാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. 

Eng­lish Summary:Elephant attack in Anakaramet
You may also like this video

Exit mobile version