Site iconSite icon Janayugom Online

നിലമ്പൂരില്‍ മോഴയാന ആക്രമണം: കാറിന്റെ ഗ്ലാസ് തകര്‍ത്തു

നിലമ്പൂർ പെരുവമ്പാടത്ത് മോഴയാന ആക്രണത്തിൽ കാറിന്റെ ഗ്ലാസ് തകർന്നു. ചക്കശ്ശേരി അരുണിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ഗ്ലാസാണ് കാട്ടാന തകർത്തത്. കഴിഞ്ഞ പുലർച്ചെ നാലോടെയായിരുന്നു ആക്രമണം. 

കഴിഞ്ഞ നാല് ദിവസമായി ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന മോഴയാന നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. രാത്രിയോടെയാണ് ആന വീട്ടുകളിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം ബൈക്കും ആന തകർത്തിരുന്നു. ആനയ്ക്ക് മുന്നിൽ നിന്ന് ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

Exit mobile version