Site iconSite icon Janayugom Online

വണ്ടിപ്പെരിയാറിൽ കുട്ടിയാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം മൂലക്കയത്ത് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോക്കേറ്റ് ചരിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. നാലു വയസോളം പ്രായമുള്ള പിടിയാന ആണ് ചരിഞ്ഞത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ജഡം കണ്ടെത്തിയത്.

ഇന്ന് പുലർച്ചയോടെയാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആന കമുക് മറിച്ചിടുന്ന സമയത്ത് ടെലിഫോൺ ലൈൻ പൊട്ടി ദേഹത്ത് വീഴുകയായിരുന്നു.

കുട്ടിയാനയെ ചെരിഞ്ഞ വിവരം പറമ്പിന്റെ ഉടമയാണ് വനം വകുപ്പിനെ അറിയിച്ചത്. അതേസമയം ഈ പ്രദേശത്ത് കാട്ടാനശല്യം വളരെ രൂക്ഷമാണ്. പലപ്പോഴും കാട്ടാനകളെ ഇവിടെ കാണാനാകും.

Eng­lish sum­ma­ry; ele­phant dead body found vandiperiyar

You may also like this video;

Exit mobile version