Site iconSite icon Janayugom Online

മസ്തകത്തിന് മുറിവേറ്റ ആന അവശനിലയിൽ; കൂട്ടിലാക്കി പരിശോധന നടത്താൻ വനം വകുപ്പ്

മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആനയെ കൂട്ടിലാക്കി പരിശോധന നടത്താൻ വനം വകുപ്പ് നീക്കം ശക്തമാക്കി. അതിരപ്പിള്ളിയില്‍ ആണ്
അവശനിലയിലായ ആന ആരോഗ്യ നില മോശമായതിനെ തുടർന്ന് ഭക്ഷണം എടുക്കാൻ പോലും ബുദ്ധിമുട്ടിലായത്ണ്. ആനയെ കൂട്ടിലാക്കി പരിശോധന നടത്തേണ്ടായെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ആനയുടെ അവസ്ഥ വിലയിരുത്തി ഈ തീരുമാനം മാറ്റുകയായിരുന്നു. 

ആനയെ പിടികൂടി പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി.രണ്ടുവർഷം മുൻപ് അരികൊമ്പന് ഒരുക്കിയ കൂട് തന്നെ അതിരപ്പിള്ളിയിൽ നിന്നെത്തുന്ന കൊമ്പനും മതിയാകും എന്ന കണക്കുകൂട്ടലിലാണ് വനം വകുപ്പ്. കൂട് വിദഗ്ധസംഘം പരിശോധിച്ച് വരികയാണ്. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു.

Exit mobile version