Site iconSite icon Janayugom Online

പാലക്കാട് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു

പാലക്കാട് കുന്നത്തൂർ മേട് ബാലമുരളി ക്ഷേത്ര ശ്രീകൃഷ്ണജയന്തി ആഘോഷത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു. ആനയുടെ മുൻ പാപ്പാൻ എത്തിയാണ് ആനയെ മെരുക്കിയത്. ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്ന് യുവാക്കളെയും സുരക്ഷിതമായി താഴെയിറക്കി. ഇന്ന് രാവിലെ 10 മണിയോടെ ബാലമുരളി ക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി ഉത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ഒൻപത് ആനകളെ അണിനിരത്തിയുള്ള എഴുന്നള്ളത്ത് പുരോഗമിക്കുമ്പോൾ മണികണ്ഠൻ എന്ന ആന വിരണ്ടോടി പ്രദേശത്തെ ഒരു വീടിൻറെ പറമ്പിലേക്ക് കയറുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല.

Exit mobile version