Site iconSite icon Janayugom Online

ട്വിറ്റര്‍ വാങ്ങുന്നില്ലെന്ന് ഇലോണ്‍ മസ്‌ക്; നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍

ട്വിറ്റര്‍ വാങ്ങാനുള്ള 4400 കോടി ഡോളറിന്റെ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാത്തതിനാല്‍ സമൂഹമാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് പിന്‍മാറിയത്. ഏപ്രിലില്‍, ഒരു ഓഹരിക്ക് 54.20 ഡോളര്‍ (4,148 രൂപ) വാഗ്ദാനം ചെയ്തായിരുന്നു ട്വിറ്റര്‍ ഏറ്റെടുക്കുകയാണെന്ന് മസ്‌ക് അറിയിച്ചത്.

വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായുള്ള അഭ്യര്‍ഥനകളോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചുവെന്നും കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചുവെന്ന് മസ്‌കിന്റെ അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍, മസ്്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. മസ്‌കുമായി സമ്മതിച്ച വിലയിലും നിബന്ധനകളിലും ഇടപാട് അവസാനിപ്പിക്കാന്‍ ട്വിറ്റര്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്ലോ പറഞ്ഞു. ഇടപാട് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മസ്‌ക് ഒരു ബില്യണ്‍ ഡോളര്‍ ബ്രേക്ക്- അപ്പ് ഫീസ് നല്‍കണമെന്നാണ് ഇടപാടിന്റെ നിബന്ധനകള്‍.

Eng­lish sum­ma­ry; Elon Musk not buy­ing Twit­ter; Twit­ter will take legal action

You may also like this video;

Exit mobile version