Site iconSite icon Janayugom Online

ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റിവച്ചു

ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‍ലയുടെ സിഇഒ ഇലോൺ മസ്ക് ഈ മാസം നടത്താനിരുന്ന ഇന്ത്യ സന്ദർശനം മാറ്റിവെച്ചു. ഏപ്രിൽ 21, 22 തീയതികളിൽ ഇന്ത്യയിലെത്തുമെന്നായിരുന്നു മസ്ക് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി ന​രേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു. കൂടിക്കാഴ്ചക്കായി കാത്തിരിക്കുകയാണെന്നാണ് ഏപ്രിൽ പത്തിന് അദ്ദേഹം എക്സിലൂടെ അറിയിച്ചത്. കഴിഞ്ഞവർഷം ജൂണിൽ മോഡി അമേരിക്ക സന്ദർശിച്ചപ്പോൾ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യയിലെത്തുന്ന വേളയിൽ സ്കൈറൂട്ട് എയ്റോസ്പേസിന്റെ സഹസ്ഥാപകൻ പവൻ ചന്ദന ഉൾപ്പെടെയുള്ള ഇന്ത്യൻ ബഹിരാകാശ ടെക് സ്റ്റാർട്ടപ്പുകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയിട്ടിരുന്നു. എന്നാൽ ടെസ്‍ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് ഇലോൺ മസ്ക് എക്സിൽ അറിയിച്ചു. ഈ വർഷം തന്നെ ഇന്ത്യയിലെത്താനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Summary:Elon Musk’s vis­it to India postponed
You may also like this video

Exit mobile version