Site iconSite icon Janayugom Online

എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് എംബസി

UkraineUkraine

എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് എം​ബ​സി​യു​ടെ നി​ർ​ദേ​ശം. കീ​വി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ർ​ന്നാ​ണ് നി​ർ​ദേ​ശം. പ‌‌​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലേ​ക്ക് മാ​റാ​നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 500 ഓ​ളം ഇ​ന്ത്യ​ക്കാ​ർ കീ​വി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ട്രെ​യി​നോ മ​റ്റ് മാ​ർ​ഗ​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ച് കീ​വി​ൽ നി​ന്നും മാ​റ​ണ​മെ​ന്നാ​ണ് എം​ബ​സി​യു​ടെ നി​ർ​ദേ​ശം. പടിഞ്ഞാറൻ മേഖലയിലേക്ക് ആളുകളെ കൊണ്ടുപോകാൻ ഉക്രെയ്ൻ പ്രത്യേക ട്രെയിനുകൾ ക്രമീകരിച്ചിട്ടുള്ള കൈവിലെ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ എംബസി ഇന്നലെ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികളോട് പാസ്‌പോർട്ട്, ആവശ്യത്തിന് പണം, വസ്ത്രങ്ങൾ എന്നിവ കൈവശം വയ്ക്കാനും എംബസി ആവശ്യപ്പെട്ടു.

 

Eng­lish Summary:Embassy urges all Indi­ans to leave Kiev today

You may like this video also

Exit mobile version