കോടികളുടെ വെട്ടിപ്പു നടത്തിയ ഇടുക്കി ജില്ലാ ഡീലേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലേയ്ക്ക് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഡിസിസി മുൻ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അടക്കമുള്ള യൂഡിഎഫ് നേതാക്കൾ നേത്യത്വം നൽകുന്ന ഭരണസമിതിയാണ് അഴിമതി ആരോപണം നേരിടുന്നത്.
36 കോടിയിലധികം രൂപയുടെ അഴിമതി ആരോപണമാണ് നേരിടുന്നത്. ഇതെതുടർന്ന് നിക്ഷേപകർ അടങ്ങുന്നവരുടെ ആക്ഷൻ കമ്മറ്റി രൂപികരിച്ചിരുന്നു. ഇന്നലെ ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നെടുങ്കണ്ടത്തെ ആസ്ഥാനത്തിലേയ്ക്ക് നടത്തിയ ധർണ്ണയിൽ ഭരണ സമിതിയംഗങ്ങളുടെയും, ജീവനക്കാരുടെയും സ്വത്തുവകകൾ കണ്ടുകെട്ടണമെന്നും, തട്ടിപ്പിനു ഒത്താശ ചെയ്ത സഹകരണ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കണമെന്നും, പൊതു ജനങ്ങളുടെ പണം തിരികെ നൽകണമെന്നും ആവശ്യമുയര്‍ന്നു.
ധർണ്ണ സമരം ആക്ഷൻ കൗൺസിൽ പ്രസിഡന്റ് സിബി മൂലേപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജെയിംസ് മാത്യു, വ്യാപാര സമിതി ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ, ജോൺസൺ കൊച്ചുപറമ്പിൽ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജെയിംസ് കൂടപ്പാട്ട്, റ്റി പ്രകാശ്, തോമസ് താഴത്തേടത്ത്, വിജയകുമാർ എന്നിവർ സംസാരിച്ചു.
English Summary: embezzlement of crores; The former DCC president is among the accused
You may also like this video