Site icon Janayugom Online

പ്രമുഖ സിനിമാ നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു

gangadharan

ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി, കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ഡയറക്ടര്‍ കൂടിയായ പി വി ജി എന്ന പി വി ഗംഗാധരൻ അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിൽ നിരവധി മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 

ഒരു കാലത്ത് മലയാളത്തിലെ ബിഗ് ബഡ്ജറ്റ് മൾട്ടി സ്റ്റാർ ചിത്രങ്ങൾ തുടർച്ചയായി നിർമ്മിച്ചിരുന്ന ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്‌ ഇരുപതിലേറെ മലയാളചലച്ചിത്രങ്ങള്‍ പ്രേക്ഷകരിൽ എത്തിച്ചിട്ടുണ്ട്. 

സുജാത, മനസാ വാചാ കര്‍മ്മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, വാര്‍ത്ത, ഒരു വടക്കന്‍ വീരഗാഥ, എന്നും നന്മകള്‍, അദ്വൈതം, ഏകലവ്യന്‍, തൂവല്‍ക്കൊട്ടാരം, കാണാക്കിനാവ് , എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ശാന്തം, അച്ചുവിന്റെ അമ്മ, യെസ് യുവര്‍ ഓണര്‍, നോട്ട്ബുക്ക് തുടങ്ങിയവയാണ് നിര്‍മ്മാണം ചെയ്ത ചില ചിത്രങ്ങള്‍.

പി വി സാമിയുടെയും മാധവി സാമിയുടെയും മകനായി 1943ല്‍ കോഴിക്കോട് ജില്ലയിലാണ് ജനനം. മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രന്‍ മൂത്ത സഹോദരനാണ്.

Eng­lish Sum­ma­ry: Emi­nent film pro­duc­er PV Gan­gad­ha­ran passed away

You may also like this video

Exit mobile version