കോമഡി വിഭാഗത്തില്‍ എമ്മി പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമെന്ന നേട്ടവുമായി നടൻ വീർ ദാസ്. നെറ്റ് ഫ്ലിക്സിലെ സ്റ്റാൻഡ് അപ് കോമഡി സ്പെഷ്യൽ വീർദാസ്: ലാൻഡിങ്ങിലൂടെയാണ് പുരസ്കാരം.
ബ്രിട്ടീഷ് പരമ്പര ഡെറി ഗേള്‍സ് സീസണ്‍ 3 വീർദാസിനൊപ്പം പുരസ്കാരം പങ്കിട്ടു. ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവ് എക്താ ആർ കപൂറിന് കലാ രംഗത്തുള്ള സംഭാവന പരിഗണിച്ച് എമ്മി ഡയറക്ടറേറ്റ് പുരസ്കാരവും നൽകി. ഇതിനു മുമ്പ് 2011ൽ സുഭാഷ് ചന്ദ്രയ്ക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
2021ൽ വീർ ദാസ്: ഫോർ ഇന്ത്യ എന്ന സ്റ്റാൻഡ് അപ്പിലെ പ്രകടനം എമ്മി പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ അസഹിഷ്ണുതക്കെതിരായ പ്രതികരണങ്ങളുടെ പേരില്‍ സംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണങ്ങള്‍ ഇദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ട്.
English Summary: Emmy award for Veer Das
You may also like this video

