Site iconSite icon Janayugom Online

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനം പരിഷ്കരിക്കും: മന്ത്രി വി ശിവൻകുട്ടി

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനങ്ങളെ കാലാനുസൃതമായി പരിഷ്കരിച്ച് അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യക്ഷമവും സുതാര്യമായ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും മോഡൽ കരിയർ സെന്ററും ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് നമ്മുടെ യുവാക്കളെ പ്രാപ്തമാക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മങ്ങാട്ടു പറമ്പ് കാമ്പസിൽ കോഴിക്കോട്ട് മേഖലയിലെ ആദ്യത്തെ മോഡൽ കരിയർ സെന്റർ പ്രവർത്തനം ആരംഭിക്കുകയാണ്. കേവലമൊരു ജോലി കണ്ടെത്തുക എന്നതിലുപരി വ്യക്തമായ തൊഴിൽ മാർഗനിർദേശം നൽകുക, നൈപുണ്യ വികസനത്തിന് ഊന്നൽ നൽകുക, അർഹമായ തൊഴിൽ അവസരങ്ങൾ കൃത്യമായി ഉദ്യോഗാർഥികളിൽ എത്തിക്കുക എന്നതാണ് സെന്റർ വിഭാവനം ചെയ്യുന്നത്. ഇതുവഴി മികച്ച തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും സഹായിക്കും. യുജനങ്ങളുടെ കഴിവുകളെ നാടിന്റെ ഉല്പാദന ക്ഷമതക്കായി ഉപയോഗിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എം വിജിന്‍ എംഎഎ അധ്യക്ഷത വഹിച്ചു.

Exit mobile version