ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. പുലർച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. പരേതനായ ഡോ. എ ഡി ദാമോദരൻ ആണ് ഭർത്താവ്. മക്കൾ: പ്രൊഫ. സുമംഗല, ഹരീഷ് ദാമോദരന്‍. സഹോദരങ്ങള്‍: ഇ എം രാധ, പരേതരായ ഇ എം ശ്രീധരന്‍, ഇ എം ശശി.
ഇഎംഎസിന്റെ മകള്‍ ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു

