തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ജനാധിപത്യ രാഷ്‌ട്രീയ പാർടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. സ്വകാര്യ വാർത്താ ചാനലിന്റെ അഭിമുഖത്തിലാണ് സി കെ ജാനുവിന് കെ സുരേന്ദ്രൻ കൈമാറിയ പണം മുറിയിൽ കണ്ടുവെന്ന് പ്രസീത വെളിപ്പെടുത്തിയത്. സുരേന്ദ്രൻ സി കെ ജാനുവിന്റെ മുറിയിൽ നിന്ന് തിരിച്ചുപോയ ശേഷം കിടക്കയിൽ ടവ്വലിൽ പൊതിഞ്ഞ പത്തുലക്ഷം രൂപ കണ്ടിരുന്നുവെന്നാണ് പ്രസീത ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
പണം കൈമാറുന്നതിന് കെ സുരേന്ദ്രൻ മുറിയിൽ കയറിയശേഷം സി കെ ജാനുവിനോട് സംസാരിക്കാനുണ്ടെന്നും പുറത്തുനിൽക്കണമെന്നും നിർദേശിച്ചു. സുരേന്ദ്രൻ തിരിച്ചിറങ്ങിയശേഷം മുറിയിൽ കയറിയപ്പോഴാണ് ടവ്വലിൽ പൊതിഞ്ഞ പണം കണ്ടത്. പത്തലക്ഷം രൂപ ജാനു ആർക്കൊക്കെയൊ നൽകാമെന്ന് ഫോണിൽ വാഗ്‌ദാനം ചെയ്യുന്നത് കേട്ടതായും പ്രസീത വെളിപ്പെടുത്തി.
പണം കൈമാറുന്നത് നേരിട്ട് കണ്ടില്ലെന്ന് നേരത്തെ മൊഴി നൽകിയത് ഭീഷണിപ്പെടുത്തിയതിനാലാണെന്നും പ്രസീത പറഞ്ഞു. ഇടനിലക്കാരെ ഉപയോഗിച്ചും സഹപ്രവർത്തകരെ ഉപയോഗിച്ചും സുരേന്ദ്രൻ തന്നെ വിലക്കെടുക്കാൻ ശ്രമിച്ചിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി
English Summary: Ten lakh rupees wrapped in a towel; Praseetha says she saw the money given to Surendran Janu
You may also like this video: