Site iconSite icon Janayugom Online

ഡൽഹിയിലെ ഉസ്മാൻപൂരിൽ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു

ദേശീയ തലസ്ഥാനത്തെ ഉസ്മാൻപൂരിൽ ഏറ്റുമുട്ടൽ. ഡൽഹി പൊലീസും ക്രിമിനൽ സംഘവും തമ്മിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കർത്താർ നഗർ സ്വദേശി ആകാശ് (23) ആണ് മരിച്ചത്. ഇയാളുടെ മൂന്ന് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മൂന്ന് അക്രമികൾ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഡൽഹിയിലെ യമുന ഖാദർ മേഖലയിൽ ആയുധങ്ങളുടെ ബലത്തിൽ ആളുകളെ കൊള്ളയടിച്ചിരുന്ന സമ്പൂർണ സംഘമാണിത്. സംഘത്തിലെ രണ്ടുപേർ സ്ത്രീവേഷത്തിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തും.

പിന്നിൽ ഒളിച്ചിരുന്ന സംഘത്തിലെ ബാക്കിയുള്ളവർ ഇവരെ കൊള്ളയടിക്കും. ഇന്നലെ രാത്രിയും സംഘം ഒരു അഭിഭാഷകനെ കൊള്ളയടിച്ചിരുന്നു. ഇരയായ അഭിഭാഷകൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് പട്രോളിംഗ് സംഘത്തെ വിവരം അറിയിച്ചു.

പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ ഇവർ ഉദ്യോഗസ്ഥ സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

Eng­lish summary;Encounter in Del­hi’s Usman­pur; One per­son was killed

You may also like this video;

Exit mobile version