ജമ്മു കശ്മീരിലെ ഉറിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടല്‍. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയുണ്ടായ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഉറി സെക്ടറില്‍ ഭീകരർക്കായി തെരച്ചില്‍ തുടരുകയാണ്. പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിന്റെ (ബാറ്റ്) പിന്തുണയോടെയാണ് നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതെന്ന് സൈന്യം അറിയിച്ചു.
കുല്‍ഗാമിലും ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഈ മാസം ഒന്നിനാണ് കുല്‍ഗാമില്‍ ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഉറിയില്‍ ഏറ്റുമുട്ടല്‍: സൈനികന്‍ കൊല്ലപ്പെട്ടു

