18 January 2026, Sunday

ഉറിയില്‍ ഏറ്റുമുട്ടല്‍: സൈനികന്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ശ്രീനഗർ
August 13, 2025 11:02 pm

ജമ്മു കശ്മീരിലെ ഉറിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടല്‍. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയുണ്ടായ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഉറി സെക്ടറില്‍ ഭീകരർക്കായി തെരച്ചില്‍ തുടരുകയാണ്. പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിന്റെ (ബാറ്റ്) പിന്തുണയോടെയാണ് നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതെന്ന് സൈന്യം അറിയിച്ചു.
കുല്‍ഗാമിലും ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഈ മാസം ഒന്നിനാണ് കുല്‍ഗാമില്‍ ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.