Site iconSite icon Janayugom Online

പീരുമേട്ടിൽ 27.5 ഏക്കറിലെ കയ്യേറ്റം കൂടി തിരിച്ചുപിടിച്ചു

encroachmentencroachment

പീരുമേട് താലൂക്കിൽ 27.5 ഏക്കർ കയ്യേറ്റഭൂമി കൂടി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു. പീരുമേട് വില്ലേജിൽപെട്ട പരുന്തുംപാറയിൽ 22 ഏക്കറും മഞ്ചുമല വില്ലേജിൽ അഞ്ചര ഏക്കർ വരുന്ന രണ്ടു കയ്യേറ്റങ്ങളുമാണ് ഒഴിപ്പിച്ചത്. 

തഹസിൽദാർ അഖിലേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പീരുമേട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ പീരുമേട് വില്ലേജ് ഓഫീസർ സജി ജോസഫ്, മഞ്ചുമല വില്ലേജ് ഓഫീസർ ഇന്ദിരകുമാരി, വില്ലേജ് അസിസ്റ്റന്റ് വിനോദ് വി, പി ബി പ്രകാശ്, ഡിപിൻ റോബിൻ, ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥൻ ശശികുമാർ എന്നിവരുടെ സംഘമാണ് ഒഴിപ്പിക്കലിന് നേതൃത്വം നൽകിയത്. 

കയ്യാല കെട്ടി തിരിച്ച നിലയിലായിരുന്നു മൂന്നു കയ്യേറ്റവും. ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. പരുന്തുംപാറയിലെ 22 ഏക്കർ മൊട്ടക്കുന്നുകളാണ്. കയ്യേറ്റം ഒഴിപ്പിച്ചശേഷം മൂന്നിടത്തും സർക്കാർ ബോർഡ് സ്ഥാപിച്ചു. പരുന്തുംപാറയിൽ നാലേമുക്കാൽ ഏക്കർ കയ്യേറ്റഭൂമി കഴിഞ്ഞ ശനിയാഴ്ച പിടിച്ചെടുത്തിരുന്നു. മഞ്ചുമല വില്ലേജിൽ രണ്ടര ഏക്കർ, പീരുമേട് വില്ലേജിൽ രണ്ട് ഏക്കർ, 25 സെന്റ് എന്നിങ്ങനെ മൂന്നു കയ്യേറ്റങ്ങളാണ് റവന്യൂ സംഘം അന്ന് ഒഴിപ്പിച്ചത്. 

Eng­lish Sum­ma­ry: Encroach­ment of 27.5 acres in Peerumet was also recovered

You may also like this video

Exit mobile version