ലൈസൻസോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാത്ത വ്യക്തികൾ വൈദ്യുത വയറിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നത് മൂലം വൈദ്യുത അപകടങ്ങളും അപകട മരണങ്ങളും അനുദിനം വർദ്ധിച്ച് വരികയാണെന്നും ഈ നൂറ്റാണ്ടിൽ ഇത് സംഭവിക്കാൻ പാടില്ലാത്തതാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 2021 ചെങ്ങന്നൂർ മുണ്ടൻകാവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ആർ രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം മുജീബ് റഹ്‌മാൻ വിവിധ കമ്പനികളുടെ ഉൽപ്പന്ന പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനവും, സംസ്ഥാന പ്രസിഡന്റ് സി ടി ലാൻസൺ മുഖ്യ പ്രഭാഷണവും നിർവഹിച്ചു. കെ ഐ ജെയിംസ്, കെ എച്ച് മേരിദാസ്, തണ്ടളത്ത് മുരളി, വി സതീശൻ, പി തമ്പാൻ, ബി സുരേഷ് കുമാർ, ജില്ലാ ട്രഷറർ സി വി രാജു, ആർ കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു. ആർ ജയൻ സ്വാഗതവും എസ് സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി ടി ലാൻസൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം മുജീബ് റഹ്‌മാൻ സംഘടനാ റിപ്പോർട്ടും, ക്ഷേമഫണ്ട് സെക്രട്ടറി കെ എച്ച് മേരീദാസ് ക്ഷേമ ഫണ്ട് വിശദീകരണവും, ജില്ലാ സെക്രട്ടറി ആർ ജയൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സി വി രാജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഡി സുരേഷ്, എം എസ് ജയൻ, അജി മോൻ പി വി, എ കുഞ്ഞിക്കോയ, ആർ കുഞ്ഞുമോൻ, കെ ജയദേവൻ, എം ആർ രാജേന്ദ്രൻ നായർ, കെ ബിജു, ജി പ്രസാദ്, ആർ അണ്ണാദുരൈ, കെ കെ വിബിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. സജീദ് എസ് സ്വാഗതവും, ടി വി മുരളീധരക്കുറുപ്പ് നന്ദിയും പറഞ്ഞു.
english summary;Ending illegal wiring is imperative: Minister Saji Cherian
you may also like this video;