Site iconSite icon Janayugom Online

മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് ഇന്നും ചോദ്യം ചെയ്യും. കെഎം ഷാജി ഇന്നലെ ഹാജരാക്കിയ രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക. ഇന്നലെ കോഴിക്കോട് ഓഫീസില്‍ വെച്ച് 11 മണിക്കൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കേസില്‍ കെഎം ഷാജിയുടെ ഭാര്യയില്‍ നിന്നും മുസ്ലിംലീഗ് നേതാക്കളില്‍ നിന്നും ഇഡി നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

നിയമസഭാംഗമായിരിക്കെ കെഎം ഷാജി പ്ലസ്ടു കോഴ്‌സ് അനുവദിക്കാനായി അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായെന്ന് വിജിലന്‍സ് എഫ്‌ഐആര്‍ നല്‍കിയിരുന്നു. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. എംഎല്‍എയ്‌ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമമെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യ ഘട്ടം മുതല്‍ കെ എം ഷാജിയുടെ നിലപാട്.

Eng­lish sum­ma­ry; Enforce­ment will ques­tion Mus­lim League leader KM Sha­ji today

You may also like this video;

Exit mobile version