ലഖ്‌നൗ വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം റൺവേയിലെ അതിവേഗ ഓട്ടത്തിനിടെ പറന്നുയർത്താനായില്ല. പിന്നീട് എമർജൻസി ബ്രേക്ക് ഉപയോഗിച്ചാണ് പൈലറ്റ് വിമാനം നിർത്തിയത്. സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവും വിമാനത്തിലെ ജീവനക്കാരുമുൾപ്പടെ ഉൾപ്പെടെ 171 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇൻഡിഗോയുടെ 6E-2111 എന്ന വിമാനമാണ് എഞ്ചിൻ തകരാറിനെ തുടർന്ന് പറന്നുയരാത്തത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി ഡൽഹിയിലേക്കുള്ള മറ്റൊരു വിമാനത്തിൽ തിരികെ കൊണ്ടുപോയി.
എഞ്ചിൻ തകരാർ; റൺവേയിൽ പറന്നുയരാനാകാതെ ഇൻഡിഗോ വിമാനം, ഒഴിവായത് വൻ ദുരന്തം

