12 February 2026, Thursday

Related news

January 30, 2026
January 28, 2026
January 28, 2026
January 18, 2026
January 6, 2026
January 4, 2026
December 19, 2025
December 10, 2025
December 8, 2025
November 14, 2025

എഞ്ചിൻ തകരാർ; റൺവേയിൽ പറന്നുയരാനാകാതെ ഇൻഡിഗോ വിമാനം, ഒഴിവായത് വൻ ദുരന്തം

Janayugom Webdesk
ലഖ്‌നൗ
September 14, 2025 2:49 pm

ലഖ്‌നൗ വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം റൺവേയിലെ അതിവേഗ ഓട്ടത്തിനിടെ പറന്നുയർത്താനായില്ല. പിന്നീട് എമർജൻസി ബ്രേക്ക് ഉപയോഗിച്ചാണ് പൈലറ്റ് വിമാനം നിർത്തിയത്. സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവും വിമാനത്തിലെ ജീവനക്കാരുമുൾപ്പടെ ഉൾപ്പെടെ 171 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇൻഡിഗോയുടെ 6E-2111 എന്ന വിമാനമാണ് എഞ്ചിൻ തകരാറിനെ തുടർന്ന് പറന്നുയരാത്തത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി ഡൽഹിയിലേക്കുള്ള മറ്റൊരു വിമാനത്തിൽ തിരികെ കൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.