Site icon Janayugom Online

ഇംഗ്ലണ്ടിന് കൂറ്റന്‍ ലീഡ്; കരുതലോടെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച് ഇന്ത്യ

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 354 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 423- 8 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ശേഷിച്ച രണ്ട് വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അതിവേഗം വീഴ്ത്തി. ഇംഗ്ലണ്ടിന് വേണ്ടി നായകന്‍ ജോ റൂട്ട് സെ‍ഞ്ചുറി നേടി. പരമ്പരയില്‍ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. റോറി ബേണ്‍സ്, ഹസീബ് ഹമീദ് ‚ഡേവിഡ് മലന്‍ എന്നവര്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു.

വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സിനാണ് രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. കരുതലേടെ തുടങ്ങിയ റോറി ബേണ്‍സും ഹസീബ് ഹമീദും ഓപ്പണിങ് വിക്കറ്റില്‍ 135 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റോറി ബേണ്‍സിനെ ക്ലീന്‍ ബൗള്‍ഡാക്കിയ മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 153 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് ബേണ്‍സ് 61 റണ്‍സെടുത്തത്. ഇതിന് പിന്നാലെ ഹസീബ് ഹമീദും പുറത്തായി. 68 റണ്‍സെടുത്ത ഹമീദിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീഡ് എത്തിയ ആരെയും ക്രീസില്‍ നിലയുറപ്പിക്കാന്‍ ബൗളര്‍മാര്‍ അവസരം നല്‍കിയില്ല. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി നാലും സിറാജ്, ജഡേജ ‚ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സെടുത്തിട്ടുണ്ട്. 53 പന്തില്‍ 20 റണ്‍സുമായി രോഹിതും ഏഴ് റണ്‍സെടുത്ത കെ എല്‍ രാഹുലുമാണ് ക്രീസില്‍. നിലവിലെ സ്‌കോര്‍ നില അനുസരിച്ച് ഇന്ത്യ 326 റണ്‍സിന് പുറകിലാണ്.

Eng­lish sum­ma­ry: Eng­land-India Sec­ond innings updates

You may also like this video:

Exit mobile version