Site iconSite icon Janayugom Online

തുല്യനീതിയും അവസരവും ഉറപ്പാക്കണം: രാഷ്ട്രപതി

എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79-ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ഭരണഘടനയും ജനാധിപത്യവും പരമോന്നതമാണ്. ജനാധിപത്യത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നു. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. 2047ഓടെ ഒരു വികസിത സമ്പദ്വ്യവസ്ഥയായി മാറാനുള്ള പാതയിലാണ്. രാജ്യത്തെ യുവാക്കൾ, സ്ത്രീകൾ, പിന്നോക്കം നിൽക്കുന്നവർ എന്നിവരുടെ ഉന്നമനത്തിലൂടെ നമ്മൾ ഈ നേട്ടം കൈവരിക്കും. പിന്നാക്കമായി നിന്ന സംസ്ഥാനങ്ങള്‍ പുരോഗമന പാതയിലെത്തി. ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും രാഷ്ട്രപതി പറഞ്ഞു. 

ഓപ്പറേഷൻ സിന്ദൂറിൽ ഏറ്റവും ശ്രദ്ധേയമായത് രാഷ്ട്രത്തിന്റെ ഐക്യമായിരുന്നു. വിഭജിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും ശക്തമായ മറുപടി കൂടിയായിരുന്നു ഈ ഐക്യം. നമ്മുടെ നിലപാട് വ്യക്തമാക്കാൻ വിവിധ രാജ്യങ്ങളിൽ എത്തിയ വിവിധ കക്ഷികളിലുള്ള എംപിമാരുടെ പ്രതിനിധി സംഘത്തിലും ഈ ഐക്യം പ്രകടമായിരുന്നു. പ്രതിരോധത്തിനായി തിരിച്ചടിക്കാൻ മടിക്കില്ല എന്ന നിലപാട് ലോകം ശ്രദ്ധിച്ചു. പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരത് ദൗത്യത്തിന്റെ ഒരു പരീക്ഷണം കൂടിയായിരുന്നു ഓപ്പറേഷൻ സിന്ദൂറെന്നും രാഷ്ട്രപതി പറഞ്ഞു. 

Exit mobile version