Site iconSite icon Janayugom Online

വികസന നേർക്കാഴ്ചയായി ‘എന്റെ കേരളം’

ente Keralamente Keralam

സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയുമായി എന്റെ കേരളം മെഗാ പ്രദർശനത്തിന് മറൈൻഡ്രൈവിൽ തുടക്കമായി. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിറഞ്ഞ സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കേരളം തകരുമ്പോൾ സന്തോഷം കൊള്ളുന്ന മനസാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുതായി ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് വാർഷികാഘോഷം ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷം അറിയിച്ചത്. വികസന പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ വിമർശനം ഉന്നയിക്കാം. അത്തരത്തിലുള്ള ഒരു വിമർശനവും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് കേൾക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന വികസന നേർചിത്രത്തിനൊപ്പം വിപണന മേളയും കലാസാംസ്കാരിക പരിപാടികളുമാ‍യി വൈവിധ്യമായ മേള ആദ്യ ദിവസം തന്നെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള നടക്കുന്നത്. 63680 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ ഒരുക്കിയ മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 36 തീം സ്റ്റാളുകള്‍ ഉള്‍പ്പെടെ 170 സ്റ്റാളുകള്‍ അണിനിരക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Ente Ker­alam; as a vision of development

You may also like this video

Exit mobile version