Site iconSite icon Janayugom Online

എന്റെ കേരളം പ്രദർശനവിപണനമേള: വിളംബരജാഥ അഞ്ചിന്

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശനവിപണന മേളയുടെ വിളംബരജാഥ അഞ്ചിന് തിങ്കളാഴ്ച്ച സംഘടിപ്പിക്കും. വൈകിട്ട് 4.30ന് കളക്ടറേറ്റിൽ നിന്നാരംഭിക്കുന്ന ജാഥ ആലപ്പുഴ ബീച്ചിൽ അവസാനിക്കും. ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ജാഥ ഫ്ളാഗ് ഓഫ് ചെയ്യും. 

വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സംഘടിപ്പിക്കുന്ന വിളംബര ജാഥയിൽ ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, എഡിഎം ആശാ സി എബ്രഹാം, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, ജില്ലാതല ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.

Exit mobile version