Site iconSite icon Janayugom Online

പരിസ്ഥിതിലോല മേഖല സുപ്രിം കോടതി വിധി ജനങ്ങളുടെ അശങ്ക പരിഹരിക്കണം, സിപിഐ

സംരക്ഷിത വനമേഖലയിൽ ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി സംരക്ഷണ മേഖലയാക്കണമെന്ന സുപ്രിം കോടതി ഉത്തരവിന് എതിരെ സർക്കാർ കോടതിയെ സമീപിക്കണമെന്നും ഇതിന് കാലതമാസം വരുത്തരുതെന്നും ജനങ്ങളുടെ അശങ്ക പരിഹരിക്കണമെന്നും സിപിഐ മാനന്തവാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.കോടതി വിധി നടപ്പിലായാൽ ലക്ഷക്കണക്കിന് കർഷകരെയും സധാരണക്കാരെയുമാണ് ബാധിക്കുക. വയനാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും കാർഷിക വൃത്തിയിൽ ഏർപ്പെട്ടു ഉപജീവനം നടത്തുന്നവരാണ്. വനത്തോട് ചേർന്ന് നിരവധിയായ കൃഷിയിടങ്ങൾ ഈ ജില്ലയിലുണ്ട്. കർഷകരെയും കർഷകത്തൊഴിലാളികളെയും കോടതി ഉത്തരവ് പ്രതിസന്ധിയിലാക്കും. ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെയും അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് പോകും.ജില്ലയുടെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്ന വിധിക്കെതിരെ സർക്കാർ ഇടപെടണം.സമ്മേളനത്തിൽ പാർട്ടി മാനന്തവാടി മണ്ഡലം സെക്രട്ടറിയായി വി കെ ശശിധരനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ശോഭരാജനെയും 15 അംഗ മണ്ഡലം കമ്മറ്റിയെയും തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: Envi­ron­ment sen­si­tive sec­tor Supreme Court judg­ment should address peo­ple’s con­cerns, CPI

You may like this video also

Exit mobile version