Site iconSite icon Janayugom Online

പരിസ്ഥിതി പ്രവർത്തക ജെയ്ൻ ഗുഡാൾ അന്തരിച്ചു

പരിസ്ഥിതി പ്രവർത്തകയുമായ ഡാം ജെയ്ൻ ഗുഡാൾ(91) അന്തരിച്ചു. മനുഷ്യർ ചിമ്പാൻസികളുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പെടുത്താൻ അവരുടെ നിരീക്ഷണങ്ങൾ സഹായിച്ചിരുന്നു. ലോകമെമ്പാടുമുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കായി ജെയ്ൻ അവസാനകാലംവരെയും പ്രവർത്തിച്ചിരുന്നു.

യുഎസിലെ പ്രഭാഷണ പര്യടനത്തിനിടെ കാലിഫോർണിയയിൽവെച്ച് അസുഖങ്ങളെ തുടർന്നാണ് ഡോ. ഗുഡാൾ അന്തരിച്ചതെന്ന് ജെയ്ൻ ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അവരുടെ കണ്ടെത്തലുകൾ വിപ്ലവം സൃഷ്ടിച്ചുവെന്നും ലോകത്തിന്റെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും വേണ്ടി അക്ഷീണം പ്രയത്‌നിച്ച വക്താവായിരുന്നു അവരെന്നും ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. 

അതേസമയം ഡോ. ഗുഡാളിന്റെ വിയോഗത്തിൽ ഐക്യരാഷ്ട്രസഭ അനുശോചനം രേഖപ്പെടുത്തി. ‘നമ്മുടെ ഗ്രഹത്തിനും അതിലെ എല്ലാ ജീവജാലങ്ങൾക്കും വേണ്ടി അവർ അക്ഷീണം പ്രയത്‌നിച്ചു. മനുഷ്യരാശിക്കും പ്രകൃതിക്കും അസാധാരണമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചു.’ യുഎൻ പ്രസ്താവനയിൽ പറഞ്ഞു. അവരുടെ മരണത്തിൽ ഹൃദയം തകർന്നുവെന്നാണ് ഗ്രീൻപീസ് വിശേഷിപ്പിച്ചത്. നമ്മുടെ കാലത്തെ യഥാർത്ഥ സംരക്ഷകരിൽ ഒരാൾ എന്ന് ഗുഡാളിനെ അവർ വിശേഷിപ്പിച്ചത്.

Exit mobile version