ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് 92കാരിയായ ദേവകി അമ്മയ്ക്ക് പുരസ്കാരം ലഭിച്ചത്. ഇന്ത്യയുടെ നാരീശക്തി പുരസ്‌കാര ജേതാവു കൂടിയാണ് ദേവകി അമ്മ. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ച് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വനമുണ്ടാക്കിയ ദേവകി അമ്മ വനത്തിൽ 3000 ത്തിലധികം ഔഷധസസ്യങ്ങളെയും വൻമരങ്ങളെയുമാണ് പരിപാലിക്കുന്നത്. തപസ്വനം എന്നറിയപ്പെടുന്ന മനുഷ്യനിർമ്മിത വനം സൃഷ്ടിച്ചതിലൂടെ പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനയ്ക്കാണ് അംഗീകാരം.
കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ

