Site iconSite icon Janayugom Online

പരിസ്ഥിതി ലോല മേഖല: ജനത്തെ കുടിയിറക്കാനാവരുതെന്ന് സിപിഐ

CPICPI

പരിസ്ഥിതി ലോലമേഖലകള്‍ (ഇഎസ്എ) ജനത്തെ വഴിയാധാരമാക്കാനാകരുതെന്ന് സിപിഐ ജില്ലാ അ സി സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍ പറഞ്ഞു.
ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച്, ഇഎസ്എ പരിധിയിൽ നിന്ന് കാർഷിക മേഖലകളെയും ജനവാസ മേഖലകളെയും ഒഴിവാക്കുക എന്നീ ആവശ്യമുയർത്തി സിപിഐ മൂന്നേക്കർ യൂണിറ്റ് കരിമ്പ‑മൂന്നേക്കർ സെന്റർ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു കിസാൻ സഭാ ജില്ലാ സെക്രട്ടറി കൂടിയായ മണികണ്ഠൻ പൊറ്റശ്ശേരി മണികണ്ഠന്‍.

മലയോര മേഖലയുടെ ആശങ്ക പരിഹരിച്ച്, പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശ നിർണ്ണയത്തിലെ പരാതികൾ പരിഹരിക്കാനും പുനർ നിർണ്ണയം നടത്താനും നടപടിയുണ്ടാവണമെ ന്നും ഇ എസ് എ പ്രഖ്യാപിച്ചതിൽ അപാകതയുള്ളതായി വ്യാപകമായ പരാതികളും നിർദേശങ്ങളും ചർച്ച ചെയ്യപ്പെടുമ്പോൾ, നാം മനസ്സിലാക്കണം ഈ പ്രതിസന്ധി ഉണ്ടാക്കിയത് കോൺഗ്രസ് ആണ്, ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷമല്ല, ഉദ്ഘാടകൻ പറഞ്ഞു.
കരിമ്പ പഞ്ചായത്തിലെ പാലക്കയം വില്ലേജ് ഏതാണ്ട് പൂർണ്ണമായും, കരിമ്പ ഒന്ന് രണ്ട് വില്ലേജുകളും പുതിയ കരട് നിർദേശനമനുസരിച്ച് പരിസ്ഥിതി ലോ ല മേഖലയിൽ ഉൾപ്പെടും.
കൃഷിയും ജനജീവിതവും ഇല്ലാതാകും. രണ്ടായിരത്തോളം കുടുംബങ്ങളെ ഇത് പ്രയാസകരമായി ബാധിക്കും. തോന്നുമ്പോഴെല്ലാം മാറി കൊണ്ടിരിക്കുന്ന സ്ഥല നിർണ്ണയ-പരിധിയിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് ആവശ്യം. 

ഗ്രാമസഭകൾ കൂടിയാലോചനയിലൂടെ അംഗീകരിച്ച പ്രമേയം സർക്കാർ മുഖവിലക്കെടുക്കണമെ ന്നും കരട് വിജ്ഞാപനം ജനങ്ങളെ ആശങ്കയിലാക്കിയെന്നും സിപിഐ ജില്ലാ എക്സി.അംഗം പി. ശിവദാസൻ വ്യക്തമാക്കി.
സിപിഐകോങ്ങാട് മണ്ഡലം സെക്രട്ടറി പിചിന്നക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന രാമചന്ദ്രൻ, സിപിഐ ലോക്കൽകമ്മിറ്റി സെക്രട്ടറി കെ. രാധാകൃഷ്ണൻ, എം. എം. തങ്കച്ചൻ, തോമസ്, സുരേഷ് കാഞ്ഞിരപ്പുഴ, സന്തോഷ് മൂന്നേക്കർ തുടങ്ങിയവർ പ്രതിഷേധ ധർണ്ണയിൽ സം സാരിച്ചു.

Exit mobile version