Site iconSite icon Janayugom Online

ഗവര്‍ണറുടെ നീക്കം ഉന്നതവിദ്യാഭ്യാസത്തെ അലങ്കോലമാക്കാന്‍: ഇ പി ജയരാജന്‍

ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഭ്രാന്ത് പിടിച്ച നിലപാടാണ് ഗവര്‍ണറുടേത്. ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകള്‍ കാവിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാലയുമായി ബന്ധപ്പെട്ട പ്രധാന തസ്തികകളിലെല്ലാം ആര്‍എസ്എസുകാരെ കുത്തിനിറക്കാനുള്ള ശ്രമമാണ്. വര്‍ഗീയവല്‍ക്കരണവും, അന്ധവിശ്വാസവും പ്രചരിപ്പിക്കുകയാണ്.

കേന്ദ്രം യുവതലമുറയെ വഴി തെറ്റിക്കുന്നതിന്റെ ഭാഗമാണ് സര്‍വകലാശാലയിലെ കാവിവല്‍ക്കരണം. ഇതിന്റെയെല്ലാം ഭാഗമായിട്ടാണ് ആരിഫ് മുഹമ്മദ് ഖാനെ ഉപയോഗിച്ച് കൊണ്ട് കേരളത്തിലെ സര്‍വകലാശാലകളില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷം ഗുണ്ടായിസത്തെ പിന്തുണയ്ക്കുന്നു. ഈ ഗുണ്ടായിസം കേരളമാകെ വ്യാപിപ്പിക്കുന്നു.

അക്രമം അവസാനിപ്പിക്കാന്‍ യുഡിഎഫിനോട് അപേക്ഷിക്കുന്നു. എണ്ണിയെണ്ണി കണക്ക് തീര്‍ക്കാന്‍ വരുമ്പോള്‍ തിരിച്ചടിക്കാന്‍ മറുഭാഗം ഉണ്ടാവും എന്ന് വി ഡി സതീശന്‍ ഓര്‍ക്കണം. സതീശന്‍ ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കി സംസാരിക്കണം. യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുന്നത് കലാപമാണെന്നും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Eng­lish Sum­ma­ry: EP Jayara­jan against governor
You may also like this video

Exit mobile version