Site iconSite icon Janayugom Online

എല്ലാ പൗരന്‍മാര്‍ക്കും തുല്യ അവകാശം: രാഷ്ട്രപതി

എല്ലാ ഇന്ത്യക്കാരും തുല്യരാണെന്നും എല്ലാവര്‍ക്കും തുല്യ അവകാശമാണുള്ളതെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. 77-ാംസ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഭരണഘടന പ്രകാരം രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യ അവകാശമാണ് ഭരണഘടന ഉറപ്പുനല്‍കുന്നത്. അവകാശവും കടമയും നിര്‍വഹിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ജാതി-മത-വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരും ഇന്ത്യക്കാര്‍ എന്ന ബോധം സൃഷ്ടിക്കണം.
പെണ്‍കുട്ടികള്‍ വെല്ലുവിളി നേരിടാന്‍ സജ്ജരാകണം. രാജ്യപുരോഗതിയില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് ചെറുതായി കാണാനാകില്ല. വികസനത്തിലും സേവന മേഖലകളിലും അവരുടെ പങ്ക് വളരെ വലുതാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ഇരുണ്ട കാലഘട്ടം പിന്നിട്ട ഇന്ത്യന്‍ വനിതകള്‍ ഇന്ന് സര്‍വ മേഖലകളിലും സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഭരണകര്‍ത്താക്കള്‍ മുന്നോട്ടുവരണം. സാമ്പത്തിക സ്വാശ്രയത്വം സ്ത്രീകളുടെ സാമൂഹികപദവി ഉയര്‍ത്തും. സരോജനി നായിഡു, അമ്മു സ്വാമിനാഥന്‍, രമാദേവി, അരുണ ആസഫലി, സുചേതാ കൃപലാനി എന്നിവര്‍ തെളിച്ച വഴിയിലുടെ ഇന്ത്യന്‍ സ്ത്രീകള്‍ മുന്നേറണമെന്നും രാഷ്ടപതി പറഞ്ഞു. ലോകത്ത് വികസനവും മനുഷ്യത്വപരമായ മാതൃകയും സൃഷ്ടിക്കുന്നതില്‍ രാജ്യം വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചതെന്നും ജി 20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം അലങ്കരിക്കാന്‍ സാധിച്ചത് വലിയനേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.

Eng­lish sum­ma­ry; Equal rights for all cit­i­zens: President
you may also like this video;

Exit mobile version