Site icon Janayugom Online

കുര്‍ബാന ഏകീകരണം; സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ വൈദികര്‍

ജനാഭിമുഖ കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ വൈദികര്‍. സിനഡ് തീരുമാനം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല എന്ന് വൈദികര്‍ വ്യക്തമാക്കി.വിശ്വാസികളോടും കൂടിയാലോചിക്കാതെയാണ് കുര്‍ബാന ഏകീകരിക്കാനുള്ള തീരുമാനം എടുത്തത്. ആരാധനനാക്രമ ഏകീകരണം നടപ്പാക്കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകും. പുതുക്കിയ കുര്‍ബാന രീതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മാര്‍പ്പാപ്പയെ സമീപിക്കുമെന്നും സിനഡിന്റെ തീരുമാനം കര്‍ദിനാളിന്റെ വ്യക്തിതാത്പര്യമെന്നും വൈദികര്‍ കുറ്റപ്പെടുത്തി.

സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ വിശദീകരണവുമായി മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തെത്തിയിരുന്നു. ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആരാധനാക്രമം ഏകീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് എറണാകുളം അങ്കമാലി അതിരൂപതാ വൈദികര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷമായിരുന്നു വൈദികരുടെ പ്രതികരണം.

You may also like this video:

Exit mobile version