Site iconSite icon Janayugom Online

എറണാകുളത്ത് പടക്കശാലയില്‍ സ്ഫോടനം: കുട്ടികളുള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്, ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

blastblast

എറണാകുളം തൃപ്പൂണിത്തുറയിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. ഉള്ളൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ 16 പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നാലുപേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉത്സവത്തിനെത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകളുണ്ടായി. അറെയ്യ പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

സ്ഫോടനാവശിഷ്ടങ്ങൾ 400 മീറ്റർ വരെ ദൂരത്തേക്ക് തെറിച്ചുവീണു. പൊട്ടിത്തെറിച്ച തീപ്പൊരിയില്‍നിന്ന് തീ പടര്‍ന്നാണ് സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന പടക്കശാലയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Ernaku­lam fire­works blast: 16 injured, one de ad, one crit­i­cal, includ­ing children

You may also like this video

Exit mobile version