Site iconSite icon Janayugom Online

എറണാകുളം കെഎസ്ആർടിസി സ്റ്റാന്റ് വെള്ളക്കെട്ടിന് പരിഹാരം കാണും: ഗതാഗത മന്ത്രി

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണുവാനുള്ള നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സന്ദർശനം നടത്തി സ്ഥതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിലെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് ഐഐടിയിലെ എഞ്ചിനീയർമാരോട് പഠനം നടത്താൻ ആവശ്യപ്പെടുമെന്നും പ്രായോഗിക പ്രശ്‌നപരിഹാരത്തിനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു. ബസ് സ്റ്റാൻഡിലെ സ്ഥിതി അതിസങ്കീർണമാണ്. ശാശ്വത പരിഹാരം ചെലവ് ഏറിയതിനാൽ താൽക്കാലിക പരിഹാരമായി സ്റ്റാൻഡിനു മുൻവശത്തെ തോട്ടിൽ നിന്നും വെള്ളം കയറാതിരിക്കാൻ മൂന്ന് അടിയോളം ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കും.

കൂടാതെ സ്റ്റാൻഡിൽ നിന്നുള്ള വെള്ളം ഒഴുക്കി കളയുവാനായി പൈപ്പ് സ്ഥാപിക്കുന്നതിന് റെയിൽവേയുമായി ആലോചിച്ച് നടപടി സ്വീകരിക്കും. നിലവിലുള്ള കെട്ടിടം പൊളിക്കാതെ നവീകരിക്കുവാനാണ് ആലോചന. ആവശ്യമില്ലാത്ത എല്ലാ ശുചിമുറികളും അടിയന്തരമായി പൊളിച്ചുമാറ്റുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:Ernakulam KSRTC stand will solve water­log­ging: Trans­port Minister
You may also like this video

Exit mobile version