മകന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ എസ് ഈശ്വരപ്പ ശിവമോഗയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ബി എസ് യെദ്യരപ്പയുടെ മകന്‍ രാഘവേന്ദ്രയാണ് ബിജെപി സ്ഥാനാര്‍ത്ഥി. പ്രഖ്യാപനത്തില്‍ ഉറച്ചു നിന്നാല്‍ ശിവമോഗയില്‍ ബിജെപി ഇവിടെ ശക്തമായ വിമതഭീഷണി നേരിടേണ്ടിവരും.
നടന്‍ ശിവരാജ് കുമാറിന്റെ ഭാര്യ ഗീതാ ശിവരാജ് കുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി .യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കുകയും മറ്റൊരു മകന്‍ രാഘവേന്ദ്രയ്ക്ക് ശിവമോഗയില്‍ വീണ്ടും ടിക്കറ്റ് നല്‍കുകയും ചെയ്തതിലാണ് ഈശ്വരപ്പയുടെ പ്രതിഷേധം. മകന്‍ കെ.ഇ. കാന്തേഷിനെ ഹാവേരിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം തള്ളിയത് യെദ്യൂരപ്പ കാരണമാണെന്നും ഈശ്വരപ്പ കുറ്റപ്പെടുത്തുന്നു.
English Summary:
Eshwarappa will contest from Shivmoga in Karnataka challenging the BJP
You may also like this video: