Site iconSite icon Janayugom Online

ചാരവൃത്തി: രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നരോപിച്ച് രാജസ്ഥാന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്സാല്‍മീറില്‍ മൊബെെല്‍ കടയുടമയായ നിഹാബ് ഖാന്‍ എന്നയാളെയാണ് പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നാളുകളായി പാകിസ്ഥാനു വേണ്ടി പ്രവര്‍ത്തിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
2015 ല്‍ പാകിസ്ഥാനിലെത്തിയ നിഹാബ്, 15 ദിവസത്തോളം പരീശീലനം നടത്തി. തിരികെ ഇന്ത്യയില്‍ എത്തിയതിനു ശേഷമാണ് ചാരപ്പണി തുടങ്ങിയത്. ഇന്ത്യൻ സെെന്യത്തിന്റെ പ്രാദേശിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നിഹാബ് ഏജന്‍സിക്ക് കെെമാറിയിരുന്നതെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Espi­onage: Rajasthan native arrested
You may like this video also

Exit mobile version