Site icon Janayugom Online

എസ്സെന്‍സ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

essence

ശാസ്ത്രപ്രചരണവും സ്വതന്ത്രചിന്തയും നാസ്തികതയും പ്രചരിപ്പിക്കുന്നതിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്ക് എസ്സെൻസ് ഗ്ലോബൽ നൽകുന്ന പുരസ്ക്കാരങ്ങൾ ഒക്ടോബർ ഒന്നിന് തിരുവനന്തപുരം നിശാഗന്ധിയിലെ ലിറ്റ്മസ് 2023 വേദിയിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. കെ കെ അബ്ദുൾ അലി, സന്തോഷ് മാത്യു, ഡോ. ആര്‍ രാഗേഷ്, അഭിലാഷ് കൃഷ്ണൻ എന്നിവരാണ് ഇത്തവണ പുരസ്ക്കാരത്തിന് അർഹരായത്. 

സ്വതന്ത്രചിന്ത, ശാസ്ത്രപ്രചരണം എന്നിവയില്‍ നല്‍കിയ സംഭാവന മുന്‍നിര്‍ത്തിയാണ് എണ്‍പതുകാരനായ കോഴിക്കോട് സ്വദേശി കെ കെ അബ്ദുള്‍ അലിക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം സമ്മാനിക്കുന്നത്. 30,000 രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്ക്കാരം. ഈ വര്‍ഷത്തെ മികച്ച ഫ്രീ തിങ്കറിനുള്ള പുരസ്ക്കാരമാണ് പേരാമ്പ്ര സ്വദേശിയായ സന്തോഷ് മാത്യുവിന് ലഭിച്ചത്. 25,000 രൂപയാണ് പുരസ്ക്കാര തുക. പുനലൂര്‍ സ്വദേശിയായ ഡോ. ആര്‍ രാഗേഷ്, പെരുമ്പാവൂര്‍ സ്വദേശിയായ അഭിലാഷ് കൃഷ്ണന്‍ എന്നിവര്‍ക്ക് യങ് ഫ്രീ തിങ്കര്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരമാണ് സമ്മാനിക്കുക. ഇരുപതിനായിരം രൂപ വീതമാണ് ഇരുവർക്കുമുള്ള സമ്മാനം.

Eng­lish Sum­ma­ry: Essence Awards Announced

You may also like this video

Exit mobile version