Site icon Janayugom Online

എസ്സെൻസ് ഗ്ലോബൽ വാർഷിക സമ്മേളനം ലിറ്റ്മസ് 22 ന് ഒക്ടോബർ രണ്ടിന്

essence

ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ് 22 ഒക്ടോബർ രണ്ടിന് എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പരിപാടിയിൽ, പ്രശസ്ത കവിയും ഗാനരചയിതാവും സാമൂഹ്യ പ്രവർത്തകനുമായ ജാവേദ് അക്തർ അടക്കം മുപ്പതിലേറെ പേർ പങ്കെടുക്കും. 

‘തെളിവുകൾ നയിക്കട്ടെ’ എന്ന മുദ്രാവാക്യം ഉയർത്തി പതിനായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടി, ലോകത്തിലെ തന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമർശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികൾ വിവിധ സെഷനുകളിൽ സംബന്ധിക്കും. 

എസ്സെൻസ് ഗ്ലോബൽ നൽകുന്ന ‘ദ ഫ്രീ തിങ്കർ ഓഫ് ദ ഇയർ 2022’ പുരസ്ക്കാരം നൽകുന്നതിനാണ്, അക്തർ കൊച്ചിയിൽ എത്തുന്നത്. തുടർന്ന് അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. ഒക്ടോബർ 2ന് രാവിലെ 9 മണിക്ക് തുടങ്ങുന്ന സെമിനാറിൽ, ‘ഇൻഷാ അല്ലാഹ്’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്, ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്നതിന്റെ പേരിൽ വധഭീഷണി നേരിട്ട അസ്ക്കർ അലിയാണ് ആദ്യം സംസാരിക്കുന്നത്. തുടർന്ന്, ഡോ ബീനാറാണി, ബൈജുരാജ്, ജോസ്കുരീക്കാട്ടിൽ, കൃഷ്ണപ്രസാദ്, ഉഞ്ചോയി, ഡോ ആബി ഫിലിപ്പ്, ജാഹ്നവി സനൽ, രഹ്ന എം, മനുജാ മൈത്രി, അഭിലാഷ് കൃഷ്ണൻ, ഡോ അഗസ്റ്റസ് മോറിസ്, പ്രവീൺ രവി, ടോമി സെബാസ്റ്റിയൻ, സി എസ് സുരാജ്, സി രവിചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. 

12 മണിക്ക് തുടങ്ങുന്ന ജീൻ ഓൺ എന്ന പരിണാമം സംബന്ധിയായ ഡിബേറ്റിൽ, ആനന്ദ് ടി ആർ, ചന്ദ്രശേഖർ രമേഷ്, ഡോ പ്രവീൺ ഗോപിനാഥ്, ഡോ രാഗേഷ്, നിഷാദ് കൈപ്പള്ളി, പ്രവീൺ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. യാസിൻ ഒമർ മോഡറേറ്റർ ആയിരിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ‘മത വിദ്യാഭ്യാസം അനിവാര്യമോ’ എന്ന ടോക്ക്ഷോയിൽ, ആരിഫ് ഹുസൈൻ തെരുവത്ത്, അനൂപ് ഐസക്ക്, ഷാരോൺ സാപ്പിയൻ, സുഹൈല, രാഹുൽ ഈശ്വർ, പ്രൊഫ. അനിൽ കൊടിത്തോട്ടം എന്നിവർ പങ്കെടുക്കും.

Eng­lish Sum­ma­ry: Essence Glob­al Annu­al Con­fer­ence at Lit­mus 22 on Octo­ber 2nd

You may like this video also

Exit mobile version