Site iconSite icon Janayugom Online

എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടി ‘ലിറ്റ്മസ് 23’ ഒക്ടോബർ ഒന്നിന്

ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ ‘ലിറ്റ്മസ് 23’ തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഒക്ടോബർ ഒന്നിന് നടക്കും. ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനം എന്ന പേരിൽ അറിയപ്പെടുന്ന ലിറ്റ്മസിൽ ഇത്തവണ ഹിന്ദുത്വ, നവലിബറൽ നയങ്ങൾ, ഇസ്ലാം, എകസിവിൽ കോഡ് എന്നീ വിഷയങ്ങളിലാണ് സംവാദം നടക്കുന്നത്. പരിപാടിയുടെ അവസാനവട്ട ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് സംഘാടകർ അറിയിച്ചു.
‘ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് അപകടമോ’ എന്ന സംവാദത്തിൽ, എഴുത്തുകാരനും പ്രഭാഷകനുമായ സ്വതന്ത്രചിന്തകൻ സി രവിചന്ദ്രനും, ബിജെപി വക്താവ് സന്ദീവ് വാചസ്പതിയുമാണ് മാറ്റുരക്കുന്നത്.

നവലിബറൽ ആശയങ്ങൾ ഗുണമോ ദോഷമോ’ എന്ന വിഷയത്തിലുള്ള സെമിനാറിൽ സ്വതന്ത്രചിന്തകൻ അഭിലാഷ് കൃഷ്ണനും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ സെക്രട്ടറിയും ശാസ്ത്ര കേരളം മാസികയുടെ എഡിറ്ററുമായ ടി കെ ദേവരാജനും സംവദിക്കും. ‘ഇസ്ളാം: അപരവത്കരണവും ഫോബിയയും’ എന്ന വിഷയത്തിൽ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ആരിഫ് ഹൂസൈൻ തെരുവത്തും എടവണ്ണ ജാമിഅഃ നദ്വിയ്യഃ അറബിക് കോളജിന്റെ ഡയറക്ടറും പ്രഭാഷകനുമായ ആദിൽ അതീഫ് സ്വലാഹിയുമാണ് സംവദിക്കുന്നത്. ‘ഏക സിവിൽ കോഡ് ആവശ്യമുണ്ടോ’ എന്ന സംവാദത്തിൽ സി രവിചന്ദ്രൻ, അഡ്വ കെ അനിൽകുമാർ, അഡ്വ. ഷുക്കുർ എന്നിവരാണ് പങ്കെടുക്കുന്നത്.

Eng­lish Sum­ma­ry: Essence Glob­al’s annu­al event ‘Lit­mus 23’ on 1st October

You may also like this video

Exit mobile version