Site iconSite icon Janayugom Online

ശ്രീനാരായണഗുരുവിന്റെ ആത്മാവ് വെള്ളാപ്പള്ളിയോട് പൊറുക്കില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പൂറത്തിനെതിരായ പ്രസ്താവനയില്‍ പ്രതികരിച്ച് മുസ്ലീംലീ്ഗ് നേതാവ് ഇ ടി മുഹമ്മദ് ബഹീര്‍ എംപി . വെള്ളാപ്പള്ളിയുടെ പ്രസ്താവന ശ്രീനാരായണ ഗുരുവിന്റെ ആത്മാവ് പൊറുക്കില്ലെന്നും ഇ ടി അഭിപ്രായപ്പെട്ടു. നവോഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുനമ്പം വിഷയത്തിൽ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ ആണ് ബിജെപി ശ്രമം. 

വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ ബിജെപി ആത്മർത്ഥമായി ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യം. ബില്ലിനെതിരെ ശക്തമായ നിലപാട് നേരത്തെ എടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ നിയമം നടപ്പിലാക്കിയാൽ വഖഫ് സ്വത്തുക്കൾ ബിജെപി സർക്കാരിന് ലഭിക്കുമെന്നും വഖഫ് ബോർഡ്‌ നോക്കുകുത്തിയാകുമെന്നും എം പി അഭിപ്രായപ്പെട്ടു. 

Exit mobile version