Site iconSite icon Janayugom Online

യൂറോപ്പിന്റെ വാതില്‍ തുറക്കുന്നു, ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം; യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ നാളെ പ്രാബല്യത്തിൽ

യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ആദ്യത്തെ സുപ്രധാന വ്യാപാര ഉടമ്പടി ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാര്‍ ഔദ്യോഗികമായി നടപ്പാക്കുന്നതോടെ രാജ്യത്തിന്റെ വാണിജ്യ ബന്ധങ്ങളില്‍ നിര്‍ണായകമായ പുതിയ അധ്യായമാകും കുറിക്കപ്പെടുക.

എന്താണ് യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ കരാര്‍?
ഐസ്ലാന്റ്, ലീച്ചന്‍സ്‌റ്റൈന്‍, നോര്‍വേ, സ്വിറ്റ്സര്‍ലാന്റ് എന്നീ നാല് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ . 2024 മാര്‍ച്ച് 10‑നാണ് ഇന്ത്യയും യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചതെങ്കിലും, അംഗരാജ്യങ്ങളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകുകയായിരുന്നു.

കരാറിലെ സുപ്രധാന വ്യവസ്ഥകള്‍: 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം
ഇന്ത്യയുടെ വ്യാപാര നയതന്ത്ര ചരിത്രത്തില്‍ ട്രേഡ് ആന്റ് ഇകണോമിക് പാര്‍്ടണര്‍ഷിപ്പ് കരാറിന് (ടിഇപിഎ) സവിശേഷമായ സ്ഥാനമുണ്ട്. ഇതൊരു യൂറോപ്യന്‍ കൂട്ടായ്മയുമായി ഇന്ത്യ ഒപ്പുവെക്കുന്ന ആദ്യത്തെ വ്യാപാരക്കരാറാണ്. കരാര്‍ നിലവില്‍വന്ന് ആദ്യ 10 വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറും ഉള്‍പ്പെടെ 15 വര്‍ഷത്തിനുള്ളില്‍ മൊത്തം 100 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഈ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ഈ നിക്ഷേപം വഴി അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഏകദേശം പത്ത് ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍

Exit mobile version