ഒമിക്രോൺ വകഭേദം യൂറോപ്പിൽ മിന്നൽ വേഗത്തില്‍ പടരുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ്. അടുത്ത വർഷം ആരംഭത്തോടെ ഫ്രാൻസിലും അതിതീവ്ര രോഗ വ്യാപനമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗ പകർച്ചയുടെ പശ്ചാത്തലത്തിൽ യുകെയിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഫ്രാൻസ്. യൂറോപ്പിൽ യുകെയിലാണ് ഏറ്റവുമധികം ഒമിക്രോൺ രോഗ ബാധിതരുള്ളത്. വെള്ളിയാഴ്ച വരെ 15,000ത്തോളം ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. രോഗവ്യാപനം തടയാൻ ജർമനി, അയർലൻഡ്, നെതർലാൻഡ്സ് സർക്കാരുകൾ അധിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
ജർമനിയിൽ വെള്ളിയാഴ്ച മാത്രം 50,000ലേറെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു വെല്ലുവിളിക്ക് നേരിടാൻ രാജ്യം തയാറെടുക്കുകയാണെന്ന് ആരോഗ്യമന്ത്രി കാൾ ലൗട്ടർബാക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, അയർലൻഡ് പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ മൂന്നിൽ രണ്ടും പുതിയ വകഭേദം മൂലമാണ്. യുകെയിൽ തുടർച്ചയായ മൂന്നാം ദിവസവും റിക്കാർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
english summary;European countries have expressed concern over the spread of omega-3s
you may also like this video;